പത്ത് കടക്കാന്‍ 24,001 വിദ്യാര്‍ത്ഥികള്‍

Thursday 1 March 2018 2:00 am IST

 

    കൂടുതല്‍ മാവേലിക്കരയിലും  കുറവ് കുട്ടനാടും

199 കേന്ദ്രങ്ങള്‍, 

1,827 പരിശോധകര്‍

ആലപ്പുഴ: സ്വകാര്യ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 24001 വിദ്യാര്‍ഥികള്‍ ഇക്കുറി ജില്ലയില്‍ എസ്‌സിഎല്‍സി പരീക്ഷയെഴുതും. 199 കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക് 1827 അദ്ധ്യാപകരേയാണ് പരിശോധനകരായി നിയമിക്കുക. 34 ക്ലസ്റ്റുകള്‍ തിരിച്ചാണ് പരീക്ഷയ്ക്കാവശ്യമായ സംവിധാനം ഒരുക്കുന്നത്. അതത് വിദ്യാഭ്യാസ ജില്ലകളിലെ ട്രഷറികള്‍, സ്റ്റേറ്റ് ബാങ്ക് ലോക്കറുകള്‍ എന്നിവടങ്ങളില്‍ ചോദ്യപ്പേറുകള്‍ സൂക്ഷിക്കും.

 ആലപ്പുഴ, മാവേലിക്കര, കുട്ടനാട്, ചേര്‍ത്തല വിദ്യാഭ്യാസ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് മാവേലിക്കരയിലാണ്.ഇവിടെ 7829 വിദ്യാര്‍ഥികളാണുള്ളത്. ഇതില്‍ 4005 ആണ്‍കുട്ടികളും 3824 പെണ്‍കുട്ടികളുമാണ്. ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കിരിക്കുന്നത് കുട്ടനാട്ടിലാണ്. 1221 ആണ്‍കുട്ടികളും 1080 പെണ്‍കുട്ടികളും ഉള്‍പ്പെടെ ആകെ 2301 വിദ്യാര്‍ത്ഥികള്‍.  ചേര്‍ത്തലയില്‍ 3647 ആണ്‍കുട്ടികളും 3302 പെണ്‍കുട്ടികളും ഉള്‍പ്പെടെ 6959 പേര്‍ പരീക്ഷയെഴുതും. ആലപ്പുഴയില്‍ പരീക്ഷയ്ക്കിരിക്കുന്ന 6912 പേരില്‍ 3468 ആണ്‍കുട്ടികളും 3444 പെണ്‍കുട്ടികളുമാണ്. ആണ്‍-പെണ്‍ വ്യത്യാസത്തില്‍ 691 ആണ്‍കുട്ടികള്‍ കൂടുതലായി പരീക്ഷയെഴുതുന്നുണ്ട്.

പട്ടിക

വിഭാഗവിദ്യാര്‍ത്ഥികള്‍ 2,792

പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് 67 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ പരീക്ഷയ്ക്കൊരുങ്ങുന്നത്. ഇതില്‍ കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നാരുമില്ല. ചേര്‍ത്തലയില്‍ നിന്ന് 26 ഉം മാവേലിക്കരയില്‍ നിന്ന് 25ഉം ആലപ്പുഴയില്‍ നിന്ന് 25ഉം ആലപ്പുഴയില്‍ നിന്ന് 16ഉം വിദ്യാര്‍ഥികളുണ്ട്. ആണ്‍കുട്ടികളെ അപേക്ഷിച്ച് അഞ്ച് പെണ്‍കുട്ടികള്‍ ഈ വിഭാഗത്തില്‍ കുടുതലായുണ്ട്. ആകെയുള്ള 67 വിദ്യാര്‍ത്ഥികളില്‍ 29 ആണ്‍കുട്ടികളും 34 പെണ്‍കുട്ടികളുമാണ്.

 പട്ടികജാതി വിഭാഗത്തില്‍ 2725 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 1409 ആണ്‍കുട്ടികളും 1316 പെണ്‍കുട്ടികളുമാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കിരിക്കുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്. ഇവിടെ ആകെയുള്ള 1424 വിദ്യാര്‍ത്ഥികളില്‍ 714 ആണ്‍കുട്ടികളും  710 പെണ്‍കുട്ടികളുമാണ്. ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ ഈ വിഭാഗത്തില്‍ പരീക്ഷയ്ക്കിരിക്കുന്നതും കുട്ടനാട്ടിലാണ്. ആകെ 237 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. ഇതില്‍ 134 ആണ്‍കുട്ടികളും 103 പെണ്‍കുട്ടികളുമാണ്.

 ആലപ്പുഴയില്‍ 458 വിദ്യാര്‍ഥികളാണ് പട്ടികജാതി വിഭാഗത്തില്‍ നിന്ന് പരീക്ഷയെഴുതുന്നത്. 229 വീതം ആണ്‍-പെണ്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്നു. ചേര്‍ത്തലയില്‍ 606 വിദ്യാര്‍ത്ഥികളില്‍ 332 ആണ്‍കുട്ടികളും 274 പെണ്‍കുട്ടികളുമാണ്. സ്വകാര്യ വിദ്യാര്‍ഥികളില്‍ 29  ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളുമാണ്.

 മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കുക. 10 ക്ലസ്റ്ററുകള്‍ക്ക് കീഴിലായി 73 പരീക്ഷ കേന്ദ്രങ്ങളാണിവിടെ. 10 ക്ലസ്റ്ററുകള്‍ക്ക് കീഴില്‍ ചേര്‍ത്തലയില്‍ 47 പരീക്ഷ കേന്ദ്രങ്ങളുണ്ട്.് ഏഴു വീതം ക്ലസ്റ്ററുകള്‍ക്ക് കീഴിലായി ആലപ്പുഴയില്‍ 45 കേന്ദ്രങ്ങളും കുട്ടനാട് 34 പരീക്ഷകേന്ദ്രങ്ങളും സജ്ജമാക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.