ന്യൂദല്‍ഹി : പ്രധാനമന്ത്രി ഗ്രാമ സഡക് യോജന(പിഎംജിഎസ്വൈ) പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍പ്പെടുത്തി സംസ്ഥാനത്ത് 2500 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ അനുമതി നല്‍കണമെന്നു തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍. പട്ടിക ജാതി/വര്‍ഗ മേഖലകളില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പിഎംജിഎസ്വൈ മാനദണ്ഡങ്ങളില്‍ ഭേദഗതി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം വിളിച്ചു ചേര്‍ത്ത സംസ്ഥാന ഗ്രാമ വികസന, തദ്ദേശ ഭരണ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമറിന് നിവേദനം നല്കി.
പിഎംജിഎസ്വൈ പദ്ധതിയില്‍പ്പെടുത്തി രാജ്യത്ത് 647635 കിലോമീറ്റര്‍ റോഡുകള്‍ ആണ് ഇതിനോടകം അനുവദിച്ചത്. ഇതില്‍ 3798 കിലോ മീറ്റര്‍ മാത്രമേ കേരളത്തിന് നല്‍കിയിട്ടുള്ളൂ. മന്ത്രി പറഞ്ഞു. പിഎംജിഎസ്വൈ റോഡുകള്‍ക്ക് കുറഞ്ഞത് എട്ടു മീറ്റര്‍ വീതിയുണ്ടായിരിക്കണമെന്ന മാനദണ്ഡം കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറു മീറ്ററായി കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: