ഓട്ടത്തിനിടെ ബസ്സിനുതീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി

Thursday 1 March 2018 2:00 am IST

 

 

അരൂര്‍: ഓടി കൊണ്ടിരുന്ന ലോ ഫ്‌ലോര്‍ബസ്സിനു തീ പിടിച്ചത് പരിഭ്രാന്തിക്ക് ഇടയാക്കി. ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്ക് അരൂര്‍ പള്ളിക്കു സമീപത്തായിരുന്നു സംഭവം. എന്‍ജിന്റെ അടിഭാഗത്താണ് തീ പടരുന്നതായി കണ്ടത്.  ഉടനെ യാത്ര കാരെ മുഴുവനും പുറത്തിറക്കി തീ അണച്ചു.

    ചേര്‍ത്തലയില്‍ നിന്ന്  ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തീ അണച്ചു. നിറയെ യാത്രക്കാരുമായി തുറവൂരില്‍ നിന്ന് ആലുവായി ലേക്ക് പോകുകയായിരുന്നു ബസ്സ്. അപകട കാരണം അറിവായിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.