ന്യൂദല്‍ഹി : പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിയുടെ പ്രയോജനം കൂടുതല്‍ കൂടുതല്‍ പേരിലെത്തിക്കാന്‍ മാനദണ്ഡങ്ങള്‍ ലഘൂകരിക്കണമെന്നു കേരളം. ഇക്കാര്യം ആവശ്യപ്പെട്ടു തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമറിനു നിവേദനം നല്കി.
പിഎംഎവൈ പദ്ധതി പ്രകാരം സംസ്ഥാനത്ത് 6487 വീടുകളുടെ നിര്‍മാണം ഇതിനോടകം പൂര്‍ത്തിയാക്കിയതായി മന്ത്രി ചൂണ്ടിക്കാട്ടി. 15775 വീടുകളുടെ നിര്‍മാണം ആരംഭിച്ചു. 9288 എണ്ണത്തിന്റെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: