ഫാ. പീലിയാനിക്കലിനെ അറസ്റ്റു ചെയ്യണം: ഹിന്ദു ഐക്യവേദി

Thursday 1 March 2018 2:00 am IST

 

കുട്ടനാട്: സ്വാശ്രയ സംഘങ്ങളുടെ മറവില്‍ കുട്ടനാടന്‍ കാര്‍ഷിക ജനതയെ വഞ്ചിച്ച ഫാദര്‍ പീലിയാനിക്കലിനെ അറസ്റ്റു ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി കുട്ടനാട് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സായാഹ്ന ധര്‍ണ ആവശ്യപ്പെട്ടു.  

  പീലിയാനിക്കലിന്റെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ സമാനമില്ലാത്ത തട്ടിപ്പാണ് നടത്തിയതെന്നും വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ എഴുതിത്തള്ളിയ പണത്തെക്കുറിച്ച് കേന്ദ്ര സംഘത്തെക്കൊണ്ട് അന്വേഷിക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കെടം സുദര്‍ശന്‍ ആവശ്യപ്പെട്ടു. ധര്‍ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

   ഹിന്ദു ഐക്യവേദി കുട്ടനാട് താലൂക്ക് പ്രസിഡന്റ് കെ. പി. സുകുമാരന്‍ അദ്ധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി. സുശികുമാര്‍, സംസ്ഥാന സമിതി അംഗം വിനോദ് ഉമ്പര്‍നാട്, ജില്ലാ പ്രസിഡന്റ്ജി. ബാലഗോപാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു താലൂക്ക് ഭാരവാഹികളായ  എസ്. സുനീഷ് കെ. ദീമോന്‍, പി.എം. ബിജു, ഉദയകുമാര്‍, സി.ആര്‍. സുരേന്ദ്രന്‍, സജയന്‍ ചമ്പക്കുളം, രാജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.