ഉഴവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്ക്

Thursday 1 March 2018 2:00 am IST
ഉഴവൂര്‍ : ഉഴവൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി അംഗം വി.റ്റി സുരേഷ് വൈസ് ്രപസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ വൈസ്പ്രസിഡന്റ് പി.എല്‍ എബ്രാഹം രാജി വച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കോട്ടയം ജില്ലയിലെ ആദ്യ ബിജെപി പഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്ന സ്ഥാനവും ഇതോടെ സുരേഷിന് സ്വന്തമായി. ആകെ 13 അംഗങ്ങള്‍ ഉള്ള പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസിന് നാലും, കോണ്‍ഗ്രസിന് മൂന്നും, ബിജെപിക്ക്  രണ്ടും, എല്‍ഡിഎഫിന് നാലും അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് ധാരണ പ്രകാരം ആദ്യ രണ്ട് വര്‍ഷം കോണ്‍ഗ്രസ് അംഗം പ്രസിഡന്റായി തുടര്‍ന്നു.. ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ്സിനാണ് പ്രസിഡന്റ് സ്ഥാനം. 

ധാരണപ്രകാരം കേരളാ കോണ്‍ഗ്രസ് അംഗമായ വൈസ്പ്രസിഡന്റ് രാജിവെച്ചതിനെ തുടര്‍ന്നാണ് ബിജെപി അംഗമായ വി.റ്റി. സുരേഷ് തെരഞ്ഞെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.