സിപിഎം അനുഭാവികളെ താമസിപ്പിക്കാന്‍ നീക്കം പട്ടികവിഭാഗത്തിനായി നിര്‍മ്മിച്ച ഫ്‌ളാറ്റ് തുറന്ന് കൊടുത്തില്ല

Thursday 1 March 2018 2:00 am IST
കോട്ടയം: പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്കായി മുളളന്‍ കുഴിയില്‍ പണിത ഫ്‌ളാറ്റ് പൂര്‍ത്തിയായി രണ്ടു വര്‍ഷമായിട്ടും തുറന്ന് കൊടുത്തില്ല. ഈ കെട്ടിടം തുറക്കണമെങ്കില്‍ സിപിഎം കനിയണം. ഇതുമൂലം തകര്‍ന്നു വീഴാറായ കെട്ടിടത്തില്‍ മരണ ഭീതിയില്‍ 64 കുടുംബങ്ങളാണ് കഴിയുന്നത്. ഇവരെ മാറ്റിതാമസിപ്പിക്കുന്നതിനാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.പഴയ കെട്ടിടത്തില്‍ താമസിച്ചിരുന്നവര്‍ക്ക് കെട്ടിടം അനുവദിക്കാതെ പുറത്തുള്ള സിപിഎമ്മുകാരെ കുടിയിരുത്തനാണ് നീക്കം. തര്‍ക്കം മൂലം കെട്ടിടത്തിന് വൈദ്യുതി കണക്ഷനും കിട്ടിയില്ല.

    റെയില്‍വേ പുറമ്പോക്ക് നിവാസികളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മുള്ളന്‍കുഴിയില്‍ ബഹുനില കെട്ടിടം പണിത് നല്‍കിയത്.ഈ കെട്ടിടം 1980-ല്‍ നിര്‍മ്മാണം തുടങ്ങി 1984-ല്‍ പൂര്‍ത്തിയാക്കി കൈമാറി. ഇരുനില കെട്ടിടമാണ് നിര്‍മ്മിച്ചത്. കാലപ്പഴക്കത്താലും നിര്‍മ്മാണത്തിലെ അപാകത മൂലവും കെട്ടിടം വാസയോഗ്യമല്ലതെയായി. ഈ കെട്ടിടത്തില്‍് 64 കുടുംബങ്ങളാണ് നിലവില്‍ താമസിക്കിക്കുന്നത്. .

കെട്ടിടത്തിന്റെ ഇരുവശങ്ങളിലുമായിയാണ് ഇവര്‍ താമസിക്കുന്നത്. ഒരു മുറിയും  അടുക്കളയും ശുചിമുറിയുമാണ് ഒരു കുടുംബത്തിനുള്ളത്. കെട്ടിടത്തിന്റെ ശോചനീയമായ അവസ്ഥ മൂലം കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായ അമ്മമാര്‍ വരെയുള്ള നൂറോളം പേര്‍ മരണഭയത്തോടെയാണ് ഒരോ ദിനവും തള്ളിനീക്കുന്നത്.

  പഴയകെട്ടിടത്തിന്റെ  50 മീറ്റര്‍ മാറിയാണ്  പുതിയ കെട്ടിടം നഗരസഭ നിര്‍മ്മിച്ച് നല്‍കിയത്. മൂന്നു നില കെട്ടിടത്തില്‍ 24 കുടുംബങ്ങള്‍ക്ക് താമസിക്കാം. ഒരു മുറിയും ഹാളും അടുക്കളയും ശുചിമുറിയുമാണ് ഒരു കുടുംബത്തിന് ലഭിക്കുന്നത്.മാത്രമല്ല കുടിവെള്ളത്തിനായി പൈപ്പ് ലൈനും ഫാന്‍ അടക്കമുള്ള സംവിധാനങ്ങളും ഓരോ കുടുംബത്തിനും നല്‍കും. 

ഇത്രയും സൗകര്യങ്ങള്‍ ഉണ്ടെങ്കിലും കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍ സാധിച്ചിട്ടില്ല. സിപിഎമ്മിന്റെ ദാര്‍ഷ്ട്യമാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. പാര്‍ട്ടിക്ക് താല്പര്യമുള്ളവരെ തിരുകികയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. താമസിപ്പിക്കേണ്ടവരുടെ പട്ടിക ഇപ്പോള്‍ ജില്ലാഭരണകൂടത്തിന്റെ മുന്നിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.