കുംഭകുട ഘോഷയാത്രയ്‌ക്കെതിരെ ഡിഫി നേതാവിന്റെ അസഭ്യവര്‍ഷം

Thursday 1 March 2018 2:00 am IST
കോട്ടയം: വെള്ളൂത്തുരുത്തി ഭഗവതീക്ഷേത്രത്തിലെ കുംഭകുട ഘോഷയാത്രയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ നേതാവിന്റെ അസഭ്യവര്‍ഷം. ഡിവൈഎഫ്‌ഐ പനച്ചിക്കാട് മേഖലാ പ്രസിഡന്റ് സിജിത് കുന്നപ്പള്ളിയാണ് കുംഭകുട ഘോഷയാത്രയെ അവഹേളിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. നിന്റെയൊക്കെ അമ്മേടെ................(അസഭ്യം) ഘോഷയാത്ര എന്ന് തുടങ്ങുന്ന പോസ്റ്റില്‍ അസഭ്യവാക്കുകളുടെ ശരവര്‍ഷമാണുള്ളത്.

 

കോട്ടയം: വെള്ളൂത്തുരുത്തി ഭഗവതീക്ഷേത്രത്തിലെ കുംഭകുട  ഘോഷയാത്രയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ നേതാവിന്റെ അസഭ്യവര്‍ഷം. ഡിവൈഎഫ്‌ഐ പനച്ചിക്കാട് മേഖലാ പ്രസിഡന്റ് സിജിത് കുന്നപ്പള്ളിയാണ് കുംഭകുട ഘോഷയാത്രയെ അവഹേളിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. നിന്റെയൊക്കെ അമ്മേടെ................(അസഭ്യം) ഘോഷയാത്ര എന്ന് തുടങ്ങുന്ന പോസ്റ്റില്‍ അസഭ്യവാക്കുകളുടെ ശരവര്‍ഷമാണുള്ളത്. 

ഫെബ്രുവരി 22ന് ക്ഷേത്രത്തില്‍ നടന്ന കുംഭകുട ഘോഷയാത്രയില്‍ ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്നായിരുന്നു നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മദ്യപിച്ചെത്തിയ ഒരുവിഭാഗം യുവാക്കള്‍ ഘോഷയാത്ര അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനെ നാട്ടുകാരില്‍ ചിലര്‍ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിന് ഇടയാക്കിയത്. ഈ സംഭവത്തിന് പ്രത്യേക രാഷ്ട്രീയമായ ഇടപെടലുകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. പക്ഷേ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഘോഷയാത്ര അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച യുവാക്കളെ പിന്തുണച്ച് ഡിവൈഎഫ്‌ഐ നേതാവ് രംഗത്ത് വരികയായിരുന്നു. ഇതിന്റെ പേരില്‍ സാമാഹിക മാദ്ധ്യമങ്ങളില്‍ ചേരിതിരിഞ്ഞുള്ള പോര് മുറുകി. ഈ അവസരത്തിലാണ് വളരെ തരംതാഴ്ന്ന രീതിയിലുള്ള ഭാഷാ പ്രയോഗത്തിലൂടെ ഘോഷയാത്രയെ അവഹേളിച്ചത്. ഭക്തജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് മറ്റ് ചില ഡിവൈഎഫ്‌ഐ നേതാക്കളും ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടുണ്ട്. സംഭവം വിവാദമായതോടെ നേതാവ് തന്റെ പോസ്റ്റ് പിന്‍വലിച്ചു.

ഇതിനിടെ അസഭ്യവും അശ്ലീലവും കലര്‍ന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പ്രിന്റ്‌ചെയ്ത് ഹിന്ദുഐക്യവേദി വ്യാപകമായി പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധിച്ചു. ഈ പോസ്റ്ററുകള്‍ ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകര്‍ കീറിക്കളഞ്ഞത് പ്രതിഷേധത്തിന് ആക്കംകൂട്ടി. തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് മഹിളാ ഐക്യവേദി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സിപിഎം പനച്ചിക്കാട് ലോക്കല്‍ കമ്മറ്റി ഓഫിസിന്റെ മുന്നില്‍ പോസ്റ്ററൊട്ടിച്ച് പ്രതിഷേധിച്ചു.  വെള്ളൂത്തുരുത്തി ദേവസ്വം ഇന്ന് എസ്പിക്ക് പരാതി നല്‍കും.

ഹിന്ദുഐക്യവേദി 

പ്രതിഷേധിച്ചു

കോട്ടയം: പനച്ചിക്കാട് പ്രദേശത്ത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഗൂഡനീക്കമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നിലെന്ന് മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി  ബിന്ദു മോഹന്‍ ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഹിന്ദുഐക്യ വേദി കോട്ടയം ജില്ലാ സെക്രട്ടറി ആശ അജികുമാര്‍ പറഞ്ഞു.  കരകളിലെ എന്‍എസ്എസ് കരയോഗങ്ങളും പ്രതിഷേധത്തിലാണ്. കോട്ടയം എന്‍എസ്എസ് യുണിയനിലും, പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തും പള്ളത്ത് കൊട്ടാരത്തിലും വിവിധ കരയോഗങ്ങള്‍ പരാതി അറിയിച്ചിട്ടുണ്ട്. എന്‍എസ്എസ് നേതൃത്വവും സംഭവത്തില്‍ പ്രതിഷേധത്തിലാണ്. 

പനച്ചിക്കാട് ക്ഷേത്രത്തിനെതിരെയും 

പരാമര്‍ശം

കോട്ടയം: വെള്ളൂത്തുരുത്തി സംഭവത്തിന്റെ ഭാഗമായി ഫെയ്‌സ്ബുക്കില്‍ വന്ന പോസ്റ്റിന് മറുപടിയായി പനച്ചിക്കാട് ക്ഷേത്രത്തിനെതിരെയും പരാമര്‍ശം. വര്‍ഗീയവാദികള്‍ക്കു മറുപടിയെന്ന തലകെട്ടില്‍  ഡിവൈഎഫ്‌ഐ സൈബര്‍ വിഭാഗം ചുമതലയുള്ള ബിബിന്‍ ബാലനാണ് ക്ഷേത്രത്തെയും ക്ഷേത്രാചാരങ്ങളെയും അവഹേളിച്ച് മറുപടി പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതടെ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലും ഭിന്നത ഉടലെടുത്തിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.