കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Thursday 1 March 2018 2:00 am IST
എരുമേലി: ഒന്നരകിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. കനകപ്പലം സ്വദേശി ലൈജു (31), റാന്നി സ്വദേശി ദിലീപ് (38) എന്നിവരാണ് എരുമേലിയില്‍ പിടിയിലായത്. കമ്പത്തു നിന്നും കഞ്ചാവ് എത്തിച്ച് എരുമേലി, റാന്നി എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തി വരികയായിരുന്ന ഇവര്‍.

 

എരുമേലി: ഒന്നരകിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. കനകപ്പലം സ്വദേശി ലൈജു (31), റാന്നി സ്വദേശി ദിലീപ് (38) എന്നിവരാണ് എരുമേലിയില്‍ പിടിയിലായത്. കമ്പത്തു നിന്നും കഞ്ചാവ് എത്തിച്ച് എരുമേലി, റാന്നി എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തി വരികയായിരുന്ന ഇവര്‍. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കരിമ്പിന്‍തോട്ടില്‍ വച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വ്യാപകമായി കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. എസ്‌ഐ മനോജ് മാത്യുവും സംഘവും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കരിമ്പിന്‍തോട്ടില്‍ വെയ്റ്റിങ് ഷെഡില്‍ വച്ചാണ് ഇവരെ പിടികൂടിയത്. 

മണിമല സിഐ റ്റി.ടി. സുനില്‍ കുമാര്‍, എസ് ഐ മനോജ് എം, എസ്എസ്‌ഐ കുരുവിള, എസിപി റോബിന്‍ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.