കൊച്ചി മെട്രോ പോലീസ് സ്റ്റേഷന്‍ ഉടന്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം

Thursday 1 March 2018 2:00 am IST

കളമശ്ശേരി: കൊച്ചി മെട്രോ പോലീസ് സ്റ്റേഷനായുള്ള പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തില്‍. ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ നിര്‍ദ്ദേശം നല്‍കി. 

ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ മെട്രോ പോലീസ് സ്റ്റേഷനില്‍ കൊച്ചി സിറ്റി, എറണാകുളം റൂറല്‍ എന്നിവിടങ്ങളില്‍ നിനുള്ള പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്ത് നിയമിക്കും.  ഇതേത്തുടര്‍ന്ന് കൊച്ചി സിറ്റിയിലും എറണാകുളം റൂറലിലും ഉണ്ടാകുന്ന ഒഴിവുകളില്‍ ആംഡ് പോലീസ് ബറ്റാലിയനില്‍ നിന്നും അര്‍ഹരായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. 

മെട്രോ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ട്രെയിന്‍ സുരക്ഷ സംബന്ധിച്ച പ്രത്യേക പരിശീലനവും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുത് ഉള്‍പ്പെടെയുള്ള ആധുനിക പരിശീലനവും നല്‍കും. 

കൂടാതെ, ആശയവിനിമയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രത്യേക പരിശീലനവും നല്‍കും. മെട്രോ പോലീസ്  ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ അനുമതിയില്ലാതെ മറ്റ് ക്രമസമാധാനചുമതലകള്‍ നല്‍കരുതെും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.