കോഴിമുട്ട പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരിക്ക്

Thursday 1 March 2018 2:00 am IST

പള്ളുരുത്തി: പാചകം ചെയ്യുന്നതിനിടെ കോഴിമുട്ട പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരിക്കേറ്റു. നസ്‌റത്ത് അകത്തൂട്ട് പറമ്പില്‍ നിക്‌സന്റെ ഭാര്യ നിഷക്കാണ് പരിക്കേറ്റത്. പുഴുങ്ങിയ മുട്ട മസാലചേര്‍ത്ത് അടുപ്പത്ത് വെച്ച് പാചകം ചെയ്യുന്നതിനിടയില്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് സംഭവം. കയ്യിലും മുഖത്തും പൊള്ളലേറ്റ ഇവര്‍ ചികിത്സയിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.