മുംബൈ: ഭൂവനേശ്വറില്‍ ഈ വര്‍ഷം അരങ്ങേറുന്ന പുരുഷന്മാരുടെ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. നവംബര്‍ 28 നാണ് മത്സരം. പതിനാറ് ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പില്‍ ഇന്ത്യ പൂള് സിയിലാണ് മത്സരിക്കുക. രണ്ടാം മത്സരത്തില്‍ ഇന്ത്യ ലോക മൂന്നാം നമ്പറായ ബെല്‍ജിയത്തെ എതിരാടും. അവസാന ലീഗ് മത്സരത്തില്‍ കാനഡയാണ് ഇന്ത്യയുടെ എതിരാളികള്‍. ഡിസബര്‍ എട്ടിനാണ് ഈ മത്സരം.
മുന്‍ ചാമ്പ്യന്മാരായ പാക്കിസ്ഥാന് ശക്തമായ പൂള് ഡിയിലാണ് മത്സരിക്കുക. ലോക അഞ്ചാം നമ്പറായ ജര്‍മനി, ലോക പന്ത്രണ്ടാം നമ്പറായ മലേഷ്യ ,ഹോളണ്ട് എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. പ്രാഥമിക റൗണ്ടില്‍ 16 ടീമുകള്‍ നാലു ഗ്രൂപ്പിലായി മത്സരിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കും. സെമിഫൈനല്‍ ഡിസംബര്‍ 15 നും ഫൈനല്‍ 16 നും നടക്കും.
പൂള് എ യില്‍ അര്‍ജന്റീന, ന്യൂസിലന്‍ഡ്, സ്പെയിന്, ഫ്രാന്‍സ് ടീമുകളും പൂള് ബിയില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ചൈന ടീമുകളും മത്സരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: