ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരുവിനെതിരെ

Thursday 1 March 2018 2:24 am IST
"undefined"

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ ഇന്ന് ബെംഗളൂരുവുമായി ഏറ്റുമുട്ടും. കരുത്തരായ ബംഗളൂരുവിനെ അട്ടിമറിച്ചാലും ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രവേശനം ഇനി അസാധ്യമാണ്.

കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിനുമായി സമനില പിടച്ചതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. 17 മത്സരങ്ങളില്‍ 25 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. ഐഎസ്എല്ലില്‍ ആദ്യ ആറു സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടാല്‍ ബ്ലാസ്‌റ്റേഴ്‌സിന് യോഗ്യതാ മത്സരം കളിക്കാതെ തന്നെ സൂപ്പര്‍ കപ്പില്‍ മത്സരിക്കാനാകും. ലാല്‍റുവാത്തറയുടെ സാന്നിധ്യം ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തിന് ശക്തി പകരും. ബംഗളൂരിന്റെ മുന്നേറ്റ നിരക്കാരെ തടയാന്‍ ഈ പ്രതിരോധ നിരക്കാരന് കഴിയും. വെസ് ബ്രൗണും ലാക്കിക്ക് പെസിക്കും  സി.കെ വിനീതും 

അവസരത്തിനൊത്തുയര്‍ന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന് വിജയമൊരുങ്ങുമെന്നാണ് പ്രതീക്ഷ. കിരീട സാധ്യതയുള്ള ബംഗളൂരു എഫ്‌സി സെമി ഉറപ്പാക്കിക്കഴിഞ്ഞു. പതിനേഴ് മത്സരങ്ങളില്‍ 37 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പതിനേഴ് മത്സരങ്ങളില്‍ 12 എണ്ണത്തിലും അവര്‍ വിജയം നേടി. ഒരു സമനിലയും നാലു തോല്‍വിയും ഏറ്റുവാങ്ങി. സ്‌ട്രൈക്കര്‍ മിക്കുവും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുമാണ്അവരുടെ കരുത്ത്. ടീം ഇതുവരെ കുറിച്ച 33 ഗോളുകളില്‍ 25 എണ്ണവും മിക്കുവും സുനിലും ചേര്‍ന്നാണ് നേടിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.