ബെൻസ്റ്റോക്ക്സ് തിളങ്ങി; ഇംഗ്ലണ്ടിന് വിജയം

Thursday 1 March 2018 2:03 am IST
"undefined"

മൗണ്ട് മഗ്നൂയി:  നീണ്ടയൊരു ഇടവേളയ്ക്ക് ശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയ ബെന്‍ സ്‌റ്റോക്ക്‌സിന്റെ ഓള്‍റൗണ്ട് പ്രകടനത്തില്‍ ഇംഗ്ലണ്ടിന് വിജയം. രണ്ടാം ഏകദിനത്തില്‍ അവര്‍ ആറു വിക്കറ്റിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര സമനിയില്‍ 1-1.

അടിച്ചുതകര്‍ന്ന് അറുപത്തിമൂന്ന് റണ്‍സുമായി കീഴടങ്ങാതെ നിന്ന ബെന്‍ സ്‌റ്റോക്ക്‌സ് 42 റണ്‍സിന് നാലു വിക്കറ്റും വീഴ്ത്തി. ബെന്‍ സ്‌റ്റോക്ക്‌സാണ് കളിയിലെ താരം. അടിപിടിക്കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന ബെന്‍സ്‌റ്റോക്ക് ഞായറാഴ്ച ന്യുസിലന്‍ഡിനെതിരായ ആദ്യ മത്സരത്തിലാണ് തിരിച്ചുവന്നത്.

224 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഇംഗ്ലണ്ട് 37.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് നേടി. ആദം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 49.4 ഓവറില്‍ 223 റണ്‍സിന് പുറത്തായി. നാലാം വിക്കറ്റില്‍ ബെന്‍സ്‌റ്റോക്ക്‌സും ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും നേടിയ 88 റണ്‍സ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് അടുപ്പിച്ചു. മോര്‍ഗന്‍ 62 റണ്‍സിന് പുറത്തായി.

പിന്നീടെത്തിയ ബട്ട്‌ലര്‍  ബെന്‍സ്‌റ്റോക്ക്‌സിനൊപ്പം പൊരുതി നിന്നതോടെ ഇംഗ്ലണ്ട് ജയിച്ചുകയറി. ബട്ട്‌ലര്‍ 36 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ബാറ്റിങ്ങിനയക്കപ്പെട്ട ന്യൂസിലന്‍ഡ് സാന്‍ഡ്‌നറുടെ മികവിലാണ് 223 റണ്‍സ് നേടിയത്. സാന്‍ഡ്‌നര്‍ 63 റണ്‍സുമായി പുറത്താകാതെ നിന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.