കശ്മീരിൽ സുരക്ഷ സേന ഭീകരനെ വധിച്ചു; തെരച്ചിൽ തുടരുന്നു

Thursday 1 March 2018 9:56 am IST
"undefined"

ജമ്മു‍: ജമ്മു-കശ്‍മീരിലെ ബന്ദിപ്പോരയിൽ സുരക്ഷാ സേന ഭീകരനെ വധിച്ചു.  ഇന്ന് പുലര്‍ച്ചെ ഹജിന്‍ ഏരിയയിലെ ശകുര്‍ദിന്‍ ഗ്രാമത്തില്‍ ആയുധധാരികളായ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന പ്രദേശം വളഞ്ഞ് തെരച്ചില്‍ തുടങ്ങുകയായിരുന്നു. 

തുടർന്ന്  ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങിയതോടെ സൈന്യം തിരിച്ചാക്രമിക്കുകയായിരുന്നു . സൈനികർക്ക് ആർക്കും തന്നെ പരിക്കുകൾ ഏറ്റിട്ടില്ലെന്നാണ് വിവരം. പ്രദേശത്ത് ഇപ്പോഴും സൈന്യം തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.