കുത്തിയോട്ടത്തിന് പിന്തുണയുമായി ദേവസ്വം മന്ത്രി

Thursday 1 March 2018 11:14 am IST
"undefined"

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന് പിന്തുണയുമായി ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. വര്‍ഷങ്ങളായി നടക്കുന്ന ആചാരമാണ് കുത്തിയോട്ടം. കുത്തിയോട്ടത്തിനെതിരെ ഇപ്പോള്‍ ചാടി വീഴേണ്ട ആവശ്യമില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭംഗിയായി കുത്തിയോട്ടം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം

നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്ന പല ആചാരങ്ങളും പിന്നീട് നിറുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുത്തിയോട്ടത്തില്‍ ബാലാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച്‌ വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.