അഴിമതി വിരുദ്ധ പദ്ധതിയായ ലോക്‌പാലിൻ്റെ യോഗം കോൺഗ്രസ് ബഹിഷ്കരിച്ചു

Thursday 1 March 2018 11:36 am IST
"undefined"

ന്യൂദല്‍ഹി: അഴിമതി തടയുന്നതിനായുള്ള പദ്ധതിയായ ലോക്‌പാലിൻ്റെ യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്നും കോൺഗ്രസ് വിട്ടു നിൽക്കുന്നു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ലോക്​പാല്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നറിയിച്ചുകൊണ്ട് കോണ്‍ഗ്രസ്​ നേതാവ്​ മല്ലികാര്‍ജുന ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു. 

ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര, ലോക്​സഭാ സ്​പീക്കര്‍ സുമിത്രാ മഹാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ പ്രത്യേക ക്ഷണിതാവായാണ്​ ലോക്​സഭാ പ്രതിപക്ഷ നേതാവ്​ കൂടിയായ മല്ലികാര്‍ജുന ഖാര്‍ഗെയെ മോദി ക്ഷണിച്ചിരുന്നത്​. എന്നാല്‍ പ്രത്യേക ക്ഷണിതാവെന്ന രീതിയില്‍ പങ്കെടുക്കില്ലെനാണ് ഖാ​ര്‍ഗെ ​പ്രധാനമന്ത്രിക്കയച്ച കത്തിലൂടെ വ്യക്തമാക്കിയത്. ലോക്​സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി നേതാവാവെന്നതിനാലാണ്​ ​ ഖാര്‍​ഗയെ ക്ഷണിച്ചിരുന്നത്​.

രണ്ടാഴ്​ചക്ക്​ മുൻപ്​ സുപ്രിംകോടതി ലോക്​പാല്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന്​ കേ​ന്ദ്രസര്‍ക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ്​ പ്രധാനമന്ത്രി യോഗം വിളിച്ചത്.​

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.