ആധാര്‍: പിടികൂടിയത് മൂന്നുകോടി വ്യാജ റേഷന്‍ കാര്‍ഡുകള്‍; നഷ്ടമായിരുന്നത് വര്‍ഷം 17,000 കോടി രൂപ

Thursday 1 March 2018 11:49 am IST
"undefined"

ന്യൂദല്‍ഹി: റേഷന്‍ കാര്‍ഡുകള്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ചപ്പോള്‍ കണ്‌ടെത്തിയത് മൂന്നു കോടി വ്യാജ റേഷന്‍ കാര്‍ഡുകള്‍. മൂന്നു വര്‍ഷത്തിനിടെ കൃത്യമായി പറഞ്ഞാല്‍ 2.95 കോടി കാര്‍ഡുകള്‍ അനര്‍ഹര്‍ സ്വന്തമാക്കിയിരുന്നതായി കണ്‌ടെത്തി. ഇവ റദ്ദാക്കി. ഇതിലൂടെ 17,000 കോടി രൂപയാണ് സര്‍ക്കാരിന് പ്രതിവര്‍ഷം ഈ വ്യാജ ഇടപാടിലൂടെ നഷ്ടമായിരുന്നത്. 

കേരളത്തിലുള്‍പ്പെടെ അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സ്വന്തമാക്കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്കുള്ള റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പറ്റിയിരുന്നതിനു പുറമേയാണിത്.

ആധാര്‍ സംവിധാനം എങ്ങനെയാണ് അഴിമതി തടയാനും സംവിധാനം ശുദ്ധമാക്കാനും സഹായകമാകുന്നതെന്നതിന് തെളിവാണിതെന്ന് പറഞ്ഞ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സഹമന്ത്രി സി.ആര്‍. ചൗധരി, വ്യാജക്കാര്‍ഡുകള്‍ സ്വന്തമാക്കിയവരേയും അതിന് സഹായിച്ചവരേയും കണ്‌ടെത്താന്‍ തുടര്‍നടപടി ഉണ്ടാവുമെന്ന് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.