ഉംറയ്ക്ക് പോയ അഞ്ച് ഇന്ത്യക്കാര്‍ ഐഎസില്‍ ചേര്‍ന്നു, പിടിയിലായി

Thursday 1 March 2018 12:25 pm IST
"undefined"

ന്യൂദല്‍ഹി: ഉംറയ്ക്ക് പോയി അരബ് രാജ്യങ്ങളില്‍തങ്ങി ഐഎസില്‍ ചേര്‍ന്ന അഞ്ചുപേര്‍ യുഎഇ പോലീസിന്റെ പിടിയില്‍. 18 വയസില്‍ മതതീര്‍ത്ഥാടനമായ ഉംറയ്ക്ക് പോയ ഇവര്‍ വര്‍ഷങ്ങളായി അരബ് രാജ്യങ്ങളില്‍ താമസിക്കുകയായിരുന്നു. ഇവരെ കഴിഞ്ഞ ദിവസം യുഎഇ ഭരണകൂടം നാടുകടത്തി.

യുഎഇ  ഇന്ത്യയിലേക്ക് നാടുകടത്തി അയച്ച അഞ്ച് ഐഎസ് ഭീകരരെ രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അബുദാബി സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെയാണ് ഇന്ത്യക്കാരായ അഞ്ച് ഭീകരരെ അവിടെനിന്ന് നാടുകടത്തിയത്.

ഇവരില്‍ രണ്ടുപേര്‍ ചെന്നൈക്കാരാണ്. ഒരാള്‍ യുപിയില്‍ ജനിച്ച് മുംബൈയില്‍ ജീവിച്ചിരുന്ന രേഹന്‍ ആബിദി. എല്ലാവരും 20 നും 25 നും ഇടയ്ക്ക് പ്രായമുള്ളവരാണ്. ഇന്ത്യയ്‌ക്കെതിരേ കൂടുതല്‍ പേരെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയാക്കുന്നത് സംബന്ധിച്ച് ഇവര്‍ നടത്തിയ സംഭാഷണങ്ങള്‍ യുഎഇ രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയതാണ് ഇവര്‍ പിടിയിലാകാന്‍ കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.