മെഹുൽ ചോക്സിയുടെ 1217.20 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

Thursday 1 March 2018 12:34 pm IST
"undefined"

ന്യൂദല്‍ഹി: വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ 41 വസ്തുവകകൾ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 1217.20  കോടിയോളം വിലമതിക്കുന്ന സ്വത്തുക്കൾ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റാണ് കണ്ടുകെട്ടിയത്. 

മുംബൈയിലെ 15 ഫ്ലാറ്റ് സമുച്ചയങ്ങൾ, 17 ഓഫീസുകൾ, ആലിബാഗിലെ ഫാം ഹൗസ്, കൊൽക്കത്തയിലെ ഷോപ്പിങ് മാൾ, മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും വ്യാപിച്ച് കിടക്കുന്ന 231 ഏക്കർ ഭൂമി എന്നിവ കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. 

പിൻഎൻബിയിൽ നിന്നും 11400 കോടി രൂപ തട്ടിയെടുത്ത് രാജ്യം വിട്ട നീരവ് മോദിയുടെ അമ്മാവനാണ് ചോക്സി. ഇയാൾക്കെതിരെ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 6100 കോടി രൂപ തട്ടിയെടുത്ത കേസിൽ സിബിഐ കേസ് രജിസ്ട്രർ ചെയ്തിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.