കാഞ്ചി ആചാര്യന്റെ 'വൃന്ദാവന പ്രവേശം' കഴിഞ്ഞു

Thursday 1 March 2018 12:52 pm IST
"undefined"

ചെന്നൈ: സമാധിയായ കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിസ്വാമികളുടെ 'വൃന്ദാവന പ്രവേശ' ചടങ്ങുകള്‍ കഴിഞ്ഞു. കാഞ്ചീപുരത്തെ മഠത്തിന് പിന്നിലുള്ള സംസ്‌കാര സ്ഥലത്ത് അന്തിമ ചടങ്ങുകള്‍ നടത്തിയതോടെയാണ് ആശ്രമ അനുഷ്ഠാന പ്രകാരം 'വൃന്ദാവന പ്രവേശം' പൂര്‍ത്തിയായത്.

കാലത്ത് 8 മണിക്ക് തുടങ്ങി 11 മണിയോടെ പൂര്‍ത്തിയായി. ഗുരു ചന്ദ്രശേഖര സരസ്വതി സ്വാമികളുടെ സമാധിയിരുത്തല്‍ സ്ഥലത്തോട് ചേര്‍ന്നായിരുന്നു ചടങ്ങുകള്‍. പുതിയ മഠാധിപതി സ്വാമി വിജയേന്ദ്ര സരസ്വതി കാലത്ത് ഏഴുമണിമുതല്‍ ആചാരപ്രകാരമുള്ള കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. അഭിഷേകം, പൂജ, ആരതി തുടങ്ങിയവയോടെയായിരുന്നു ചടങ്ങുകള്‍.  ബുധനാഴ്ച സമാധിയായ ജയേന്ദ്ര സരസ്വതി സ്വാമികള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഏറെപ്പേള്‍ എത്തിയിരുന്നു. 

ആശ്രമ വാസികള്‍ക്കല്ലാതെ മറ്റാര്‍ക്കും അന്തിമ കര്‍മ്മം നടന്ന സ്ഥലത്ത് പ്രവേശനം അനുവദിച്ചിരുന്നില്ല. ഇന്നലെ കാലത്ത് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തമിഴ്‌നാട് ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, കേന്ദ്രമന്ത്രിമാരായ ഡി.വി. സദാനന്ദ ഗൗഡ, പൊന്‍ രാധാകൃഷ്ണന്‍ തുടങ്ങയവര്‍ എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.