കണ്ണൂര്‍ : മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി. മട്ടന്നൂര്‍ പാലയോട് സ്വദേശി സഞ്ജയ്, രജത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മട്ടന്നൂര്‍ കണ്ണോത്തുംചാലിലെ ഒളിത്താവളത്തില്‍ നിന്നും ഇന്നലെ രാത്രിയോടെയാണ് സഞ്ജയിനെ പോലീസ് പിടികൂടുന്നത്.
സഞ്ജയ് ആണ് കൊലപാതകത്തിന് നിര്‍ണായക സഹായങ്ങള്‍ നല്‍കിയതെന്ന് പോലീസ് സൂചിപ്പിച്ചു. കൊലപാതകത്തിനുള്ള ഗൂഢാലോചന, ആയുധം ഒളിപ്പിക്കല്‍ എന്നിവയില്‍ സഞ്ജയിന് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കൊലയാളികളെ രക്ഷപ്പെടാന്‍ സഹായിച്ച ആളാണ് രജത് എന്നും പോലീസ് സൂചിപ്പിച്ചു. കൊലയ്ക്ക് ഉപയോഗിച്ചശേഷം ബാക്കി വന്ന ബോംബും കണ്ടെടുത്തിട്ടുണ്ട്.
കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന മൂന്ന് വാളുകള്‍ ഇന്നലെ പോലീസ് കണ്ടെടുത്തിരുന്നു. ഷുഹൈബ് ആക്രമിക്കപ്പെട്ട എടയന്നൂരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വെള്ളാംപറമ്ബില് നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാത്തതിന് ഹൈക്കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിറ്റേന്നാണ് ആയുധങ്ങള്‍ പോലീസ് കണ്ടെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: