ഇന്ത്യൻ സൈന്യത്തിൻ്റെ ആക്രമണത്തിൽ രണ്ട് പാക്ക് സൈനികർ കൊല്ലപ്പെട്ടു

Thursday 1 March 2018 4:15 pm IST
"undefined"

ഇ​സ്ലാ​മാ​ബാ​ദ്: ഇന്ത്യൻ സൈന്യത്തിൻ്റെ ആക്രമണത്തിൽ രണ്ട് പാക്ക് സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ. പൂഞ്ച് ജില്ലയിലെ അതിർത്തി പ്രദേശത്താണ് പാക്ക് സൈനികർ കൊല്ലപ്പെട്ടത്. മു​നീ​ര്‍ ചൗ​ഹ​ന്‍(32), സി​പോ​യി അ​മി​ര്‍ ഹു​സൈ​ന്‍(28) എ​ന്നി​വ​ർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്ന് പാക്ക് സൈനിക മാധ്യമ വിഭാഗം അറിയിച്ചു. 

കഴിഞ്ഞ കുറെ ദിവസങ്ങളിലായി അതിർത്തിയിൽ ഇന്ത്യ-പാക്ക് സൈനികർ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുകൾ തുടരുകയാണ്. പാക്കിസ്ഥാൻ്റെ തുടർച്ചയായിട്ടുള്ള വെടിനിർത്തൽ കരാറാണ് മേഖലയിൽ കൂടുതലായും ഏറ്റുമുട്ടലുകളിലേക്ക് നയിക്കപ്പെടുന്നത്. വ്യാഴാഴ്ച രാ​വി​ലെ​യും പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​ന്ത്യ അ​റി​യി​ച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.