കാർത്തി ചിദംബരത്തിനെ 14 ദിവസത്തേക്ക് റിമാൻഡിൽ വേണമെന്ന് സിബിഐ

Thursday 1 March 2018 5:06 pm IST
"undefined"

ന്യൂദല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ അറസ്റ്റിലായ മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരത്തി​​​​​​​​​ന്‍റെ മകൻ കാര്‍ത്തി ചിദംബരത്തെ കോടതിയില്‍ ഹാജരാക്കി. ദല്‍ഹി സി.ബി.ഐ കോടതിയിലാണ് കാര്‍ത്തിയെ ഹാജരാക്കിയത്. 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് കോടതിയില്‍ സി.ബി.ഐ ആവശ്യപ്പെട്ടു.

ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ​യി​ലേ​ക്കു മൗ​റീ​ഷ്യ​സി​ല്‍​നി​ന്ന് 305 കോ​ടി​യു​ടെ വി​ദേ​ശ​നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​തി​നു ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്നെ​ന്നാ​ണു കാ​ര്‍​ത്തി​ക്കെ​തി​രെയുള്ള കേസ്. കാ​ര്‍​ത്തി ഐ​എ​ന്‍​എ​ക്സി​ല്‍​നി​ന്നു ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ ഫീ​സാ​യി പ​ത്തു​ല​ക്ഷം രൂ​പ വാ​ങ്ങി​യ​താ​യും സി​ബി​ഐ ക​ണ്ടെ​ത്തിയിരുന്നു. 

കാ​ര്‍​ത്തി​യു​ടെ ഓ​ഡി​റ്റ​ര്‍ ഭാ​സ്ക​ര രാ​മ​നെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി. ​ചി​ദം​ബ​രം കേ​ന്ദ്ര ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് ഇ​ട​പാ​ടും ച​ട്ട​ങ്ങ​ളി​ലെ ഇ​ള​വു​ക​ളും നേ​ടി​യെ​ടു​ത്ത​ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.