ഇനി വെട്ടാന്‍ അച്ഛന്റെ കഴുത്ത് മാത്രം; സിപിഎം നേതാവിന്റെ മകള്‍

Thursday 1 March 2018 6:10 pm IST
"undefined"

ആലപ്പുഴ: സിപിഎം വിഭാഗീയതയില്‍ വി.എസ്. അച്യുതാനന്ദനൊപ്പം നിന്നതിന് ഔദ്യോഗിക പക്ഷം 'വെട്ടിനിരത്തിയ' മുന്‍എംഎല്‍എ സി.കെ. സദാശിവന്റെ മകള്‍ പ്രീന അനുരാജ് പറയുന്നു, ''ഇനി വെട്ടാന്‍ കഴുത്തുമാത്രം.'' സിറ്റിങ് എംഎല്‍എ ആയിട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട സദാശിവനെ തൃശൂര്‍ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. ഇതില്‍ വേദനയോടെ മകള്‍ പ്രീന അനുരാജ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന് അനുകൂലിച്ചും എതിര്‍ത്തും പ്രതികരണങ്ങള്‍ വരികയാണ്. 

'പാര്‍ട്ടി, പാര്‍ട്ടി, പാര്‍ട്ടി... കുടുംബം നോക്കാന്‍ നേരമില്ലായിരുന്നു. ഓരോ ചിറകുകള്‍ വെട്ടി അരിഞ്ഞപ്പോഴും സ്വന്തം പാര്‍ട്ടി ചെയ്യുന്നതെല്ലാം ശരിയാണെന്നു വിശ്വസിച്ചു. അതിന്റെ ആദര്‍ശങ്ങളില്‍ മുറുകെ പിടിച്ചു.. ഇനി വെട്ടാന്‍ കഴുത്തുമാത്രം ബാക്കി.. (ഒരു കാര്‍ വാങ്ങാന്‍ പാര്‍ട്ടിക്ക് കത്തെഴുതി അനുവാദം വാങ്ങുന്ന അച്ഛനോട് സഹതാപം തോന്നിയിട്ടുണ്ട്).

എങ്കിലും കാലുമാറ്റ രാഷ്ട്രീയത്തില്‍ പങ്കുചേരാതെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി സേവിച്ച ഈ രാഷ്ട്രീയ നേതാവിനോട് എന്നും എനിക്ക് ആദരവ് മാത്രമേ ഉള്ളു.. 'പ്രൗഡ് ഓഫ് യു ആന്‍ഡ് പ്രൗഡ് ടു ബീ യുവര്‍ ഡോട്ടര്‍' നെഞ്ചുവിരിച്ചു നിന്നു അഭിമാനത്തോടെ അച്ഛനൊരു ലാല്‍സലാം. പാവപ്പെട്ടവന്റെ പാര്‍ട്ടി എന്ന് പേരുകേട്ട സിപിഎം ഒരു വ്യക്തിയിലേക്ക് ചുരുങ്ങുമ്പോള്‍ ലജ്ജ തോന്നുന്നു' ഇതാണ് പ്രീനയുടെ പോസ്റ്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.