കരിങ്കൂവളം

Friday 2 March 2018 2:04 am IST
"undefined"

ശാസ്ത്രീയ നാമം : Monochoria vaginalis

സംസ്‌കൃതം :കുവലയം, നീലോല്‍പലം

തമിഴ്: കരിങ്കൂവളം

എവിടെകാണാം : ഇന്ത്യയില്‍ ഉടനീളം ശുദ്ധജലതടാകങ്ങള്‍ക്ക് സമീപം. കേരളത്തില്‍ നെല്‍പാടങ്ങളിലും തോട്ടുവക്കുകളിലും ധാരാളമായി കണ്ടുവരുന്നു. 

പുനരുത്പാദനം : വിത്തില്‍ നിന്ന്

ഔഷധപ്രയോഗങ്ങള്‍:  കരിങ്കൂവളക്കിഴങ്ങ്, പുരാണകിത്തം(മണ്ഡൂരം), നെല്ലിക്കാത്തൊണ്ട്, ചെമ്പരത്തിപ്പൂവ് ഇവ സമം പൊടിച്ച് പശുവിന്‍ പാല്‍ യോജിപ്പിച്ച് ചേര്‍ത്ത് ഒരു മണ്‍കുടത്തില്‍ ഒഴിച്ച് അടച്ചുവയ്ക്കുക. ഇത് മണ്ണില്‍ പൊതിഞ്ഞ് 41 ദിവസം കുഴിച്ചിടുക. അതിനുശേഷം ഇതെടുത്ത് തലയില്‍ തേച്ചാല്‍ നരച്ച മുടി കറുക്കും. 

കരിങ്കൂവളക്കിഴങ്ങ്, നെല്ലി മരത്തിന്റെ തൊലി, തെങ്ങിന്‍വേര്, അത്തിതൊലി, ഇത്തിതൊലി, അരയാല്‍ തൊലി, പേരാല്‍തൊലി, പച്ചമഞ്ഞള്‍ ഇവ സമം അരച്ച് വെണ്ണയില്‍ കുഴച്ച് യോനീമുഖത്തേക്ക് ഒരിഞ്ച് കയറ്റിവയ്ക്കുകയും നേര്‍ത്ത കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് യോനീമുഖത്ത് വച്ചുകെട്ടുകയും ചെയ്താല്‍ ഗര്‍ഭപാത്രം താഴേക്ക് ഇറങ്ങുന്നത് തടയും. 10 ദിവസം ഇപ്രകാരം ചെയ്യുക. 

കരിങ്കൂവളം സമൂലം വാഴപ്പിണ്ടി ഇടിച്ചുപിഴിഞ്ഞ നീരില്‍ അരച്ചുതേച്ചാല്‍ തീപ്പൊള്ളല്‍ ശമിക്കും. കരിങ്കൂവളം സമൂലം വെണ്ണയില്‍ അരച്ച് തേച്ചാല്‍ ശരീരത്തിലുണ്ടാകുന്ന കുരുക്കള്‍ പഴുത്ത് പൊട്ടി ശുദ്ധമാകും. 

കരിങ്കൂവള കിഴങ്ങ്, ഇരുവേലി, രക്തചന്ദനം, അമൃത്, കൊത്തംപാലരി, ഇരട്ടിമധുരം, ത്രികോല്‍പക്കൊന്ന ഇവ ഓരോന്നും 10 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി പറ്റിച്ച് 100 മില്ലിവീതം തേന്‍ മേമ്പൊടി ചേര്‍ത്ത് രാവിലേയും വൈകിട്ടും സേവിച്ചാല്‍ രക്തപിത്തം ശമിക്കും. നവദ്വാരങ്ങളിലൂടെയും രോമകൂപങ്ങളിലൂടെയും മോണയ്ക്കിടയിലൂടെയും കഫത്തിലൂടെയും രക്തം വരുന്ന അവസ്ഥയാണ് രക്തപിത്തം. 

കരിങ്കൂവളം സമൂലം ഇടിച്ചുപിഴിഞ്ഞ നീരില്‍ കലമാന്‍ കൊമ്പ് പൊടിച്ചതും ചേര്‍ത്ത് ഒരു സ്പൂണ്‍ വീതം ദിവസം മൂന്ന് നേരം ഒരു മാസം സേവിച്ചാല്‍ അപസ്മാരം ശമിക്കും. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.