വഴിയോരത്ത് മാലിന്യ നിക്ഷേപം വ്യപകമാകുന്നു

Friday 2 March 2018 1:51 am IST


തുറവൂര്‍: വഴിയോര കച്ചവടക്കാര്‍ അവശിഷ്ടങ്ങള്‍ പാതയോരങ്ങളില്‍ നിക്ഷേപിക്കുന്നത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് അലക്ഷ്യമായി വലിച്ചെറിയുന്ന അവശിഷ്ടങ്ങള്‍ ചീഞ്ഞ് അഴുകി ദുര്‍ഗന്ധം വമിക്കുന്നത് മൂലം മൂക്കുപൊത്താതെ പാതയിലൂടെ സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്.
  തുറവൂര്‍ കവല മുതല്‍ ആലക്കാപറമ്പ് വരെയുള്ള പ്രദേശങ്ങളില്‍ വൈകിട്ട് ആരംഭിക്കുന്ന കച്ചവടം രാത്രിയിലാണ് അവസാനിക്കുന്നത്. പച്ചക്കറി, പഴവര്‍ഗങ്ങള്‍, മത്സ്യം, തട്ടുകട എിവിടങ്ങളിലെ അവശിഷ്ടങ്ങളാണ് പാതയോരത്ത് തള്ളുന്നത്. മത്സ്യ വില്‍പനക്കാരും തട്ടുകടക്കാരുമാണ് കൂടുതലായി അവശിഷ്ടങ്ങള്‍ റോഡരികിലേക്ക് തള്ളുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
  വാഹന, കാല്‍നട യാത്രികര്‍  മൂക്ക് പൊത്തി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. മാലിന്യങ്ങള്‍ തള്ളുന്ന കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.