കാര്‍ ബൈക്കിലിടിച്ച് ഒരാള്‍ക്ക് പരിക്ക്

Friday 2 March 2018 1:57 am IST


അമ്പലപ്പുഴ: നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേപ്പാട് അനസ് മന്‍സില്‍ ഉനൈസി(27)നെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും  തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഇന്നലെ 11,30ന് ദേശീയപാതയില്‍ കന്നാലി പാലത്തിന് സമീപമായിരുന്നു അപകടം. ഹരിപ്പാട് നിന്ന് അമ്പലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ഉനൈസ്, സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറിനടിയില്‍ കുടുങ്ങിയ ഉൈസിനെ ഹൈവേ പോലീസെത്തി പുറത്തെടുക്കുകയായിരുന്നു. ഇരു വാഹനങ്ങളും ഭാഗീകമായി കത്തിനശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.