കുത്തിയോട്ടം ഭംഗിയായി നടക്കും: മന്ത്രി

Friday 2 March 2018 2:17 am IST
"undefined"

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഭംഗിയായി കൂടുതല്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ ഇത്തവണ കുത്തിയോട്ടം നടക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

കുത്തിയോട്ടത്തിനെതിരെ ഇപ്പോള്‍ ചാടി വീഴേണ്ടതില്ല. ബാലാവകാശ ലംഘനം ഉണ്ടോ എന്ന് പരിശോധിച്ചു പറയേണ്ടതാണ്  കടകംപള്ളി  പറഞ്ഞു. 

ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന കുത്തിയോട്ടത്തിനെതിരെ ബാലവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ബാലാവകാശ ലംഘനമെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. ജയില്‍ മേധാവി എഡിജിപി ആര്‍. ശ്രീലേഖയുടെ ബ്ലോഗെഴുത്തിനെ തുടര്‍ന്നാണ് വിഷയം ചര്‍ച്ചയാകുന്നത്.

ആചാരാനുഷ്ഠാനങ്ങള്‍ ശരിക്കു മനസ്സിലാകാതെയാണ് ശ്രീലേഖയുടെ അഭിപ്രായ പ്രകടനമെന്ന് ആറ്റുകാല്‍ ക്ഷേത്രഭരണ സമിതി കുറ്റപ്പെടുത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.