പി.കെ. കേശവന്‍ വനം വകുപ്പ് പുതിയ മേധാവി

Friday 2 March 2018 2:17 am IST

തിരുവനന്തപുരം: സംസ്ഥാന വനം- വന്യജീവി വകുപ്പ് മേധാവിയായി പി.കെ. കേശവന്‍ ചുമതലയേറ്റു. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ 1986 ബാച്ച് ഐഎഫ്എസ് കാരനാണ് ഇദ്ദേഹം. 

നിലമ്പൂര്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററായാണ് ഊദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് നിലമ്പൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഡിഎഫ്ഒ, കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ഫോറസ്റ്റ് കസര്‍വേറ്റര്‍, എറണാകുളം സോഷ്യല്‍ ഫോറസ്ട്രി കസര്‍വേറ്റര്‍, നോര്‍ത്തേണ്‍ റീജിയണിലും വിജിലന്‍സ് വിഭാഗത്തിലും അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, എഫ്എല്‍ആര്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കസര്‍വേറ്റര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നീ തസ്തികകളില്‍ സേവനം കാഴ്ചവച്ചു.

ദല്‍ഹിയിലെ ഐഎആര്‍ഐയില്‍ നിന്നും ഹോര്‍ട്ടികള്‍ച്ചറിലും ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അഗ്രി ബിസിനസ് മാനേജ്‌മെന്റിലും എംഎസ്‌സി നേടിയിട്ടുണ്ട്. പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ എംഫില്‍, ഡല്‍ഹിയിലെ ഐഐപിഎയില്‍ നിന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ പിജി ഡിപ്ലോമ എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.