അഭയ കേസ്: വിടുതല്‍ ഹര്‍ജിയില്‍ വിധി ചൊവ്വാഴ്ച

Friday 2 March 2018 2:20 am IST

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍  വിടുതല്‍ ഹര്‍ജിയില്‍ ചൊവ്വാഴ്ച കോടതി വിധി പറയും. കേസിലെ പ്രതികളായ  ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ പ്രതികള്‍ ഏഴു വര്‍ഷം മുന്‍പ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ കോടതിയുടെ അന്ത്യശാസനയെ തുടര്‍ന്നാണ് വാദം പൂര്‍ത്തിയാക്കിയത്. 

ഇന്നലെ വിധി പറയാനായി നിശ്ചയിച്ചിരുന്നെങ്കിലും കേസ് പരിഗണിച്ച കോടതി ചൊവ്വാഴ്ചത്തേക്ക് വിധി പ്രസ്താവന മാറ്റുകയായിരുന്നു. അഭയ കേസില്‍ ഇപ്പോള്‍ നിലവില്‍ നാലു പ്രതികളാണ്. കേസിലെ തെളിവ് നശിപ്പിച്ചതിന് മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെ.ടി. മൈക്കിളിനെ കോടതി കഴിഞ്ഞ ജനുവരി 21 നാണ് നാലാം പ്രതിയാക്കിയത്. 1992 മാര്‍ച്ച് 27ന് കോട്ടയത്ത് പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹസാഹചര്യത്തിലാണു സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.