കൊച്ചി: സ്വകാര്യ ബസ്സുകള്‍ക്ക് ഒരേ നിറം ഏര്‍പ്പെടുത്തി സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയിറക്കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂരിലെ സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധി പി.എല്‍. ജോണ്സണ് നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളി.
ഹര്ജിക്കാരന് നല്കിയ ഹര്‍ജി സിംഗിള്‍ബെഞ്ചിന്റെ പരിഗണനയിലാണ്. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഈ ഹര്‍ജിയിലെ ഇടക്കാല ആവശ്യം.
എന്നാല്‍ സിംഗിള്‍ബെഞ്ച് ഇതനുവദിച്ചില്ല. തുടര്‍ന്ന് ഇടക്കാല ആവശ്യം അനുവദിക്കാന്‍ ഹര്ജിക്കാരന് ഡിവിഷന് ബെഞ്ചില്‍ നല്കിയ അപ്പീലാണ് തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: