കുമ്മനത്തിനെതിരെ ഫേസ്ബുക്ക്‌പോസ്റ്റ്; പരാതി നല്‍കി

Friday 2 March 2018 2:23 am IST
"undefined"

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ദേവ്ജിത്തിനെതിരെ ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ.കെ.ആര്‍. രാജഗോപാല്‍ എറണാകുളം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. 

ബിജെപിയെ അപമാനിക്കാനാണ് അപവാദ പ്രചാരണത്തിലൂടെ ദേവ്ജിത് ഉദ്ദേശിക്കുന്നത്. 

അടിസ്ഥാനമില്ലാത്ത ഇത്തരം കുപ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ആവര്‍ത്തിക്കുന്നത് നിയമപരമായ കുറ്റവും രാജ്യത്തിന്റെ ഏകതയ്ക്ക് ദോഷം ചെയ്യുന്നതുമാണ്. ഇതിനെതിരെ ശക്തമായ നിയമ നടപടികള്‍ ഉണ്ടാകണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.