പിണറായി ജന്മനാ കുറ്റവാളിയും കൊടും ക്രിമിനലും

Friday 2 March 2018 2:24 am IST
"undefined"

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് തുടക്കം കുറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. 

പിണറായി ജന്മനാ കുറ്റവാളിയാണ്, കൊടുംക്രിമിനലാണ്.  മഞ്ഞമുണ്ടും നീല ഷര്‍ട്ടുമിട്ട് സ്വന്തം കയ്യില്‍ വാളെടുത്ത് നിര്‍ലജ്ജം തലശ്ശേരിയിലെ വാടിക്കല്‍ രാമകൃഷ്ണനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിയ കേസിലെ മൂന്നാം പ്രതിയാണ് പിണറായി. 

ഡിസിസി സെക്രട്ടറിയായിരുന്ന കണ്ടോത്ത് ഗോപിയെ വെട്ടിപരിക്കേല്‍പ്പിച്ചത് പിണറായിയായിരുന്നു. 26 വര്‍ഷം തന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ആളെ കൊലപ്പെടുത്തിയപ്പോള്‍ മൃതദേഹം മറവു ചെയ്യുന്നിടത്ത് പോകരുതെന്ന് പിണറായി പ്രദേശത്തെ ജനങ്ങള്‍ക്ക് ഊരുവിലക്ക് കല്‍പ്പിച്ചിരുന്നെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.