കൂട് തകര്‍ത്ത് രക്ഷപെട്ട പോത്തുകള്‍ ട്രെയിനിടിച്ച് ചത്തു

Friday 2 March 2018 2:25 am IST
"undefined"

ചങ്ങനാശ്ശേരി: റെയില്‍വേ ട്രാക്കില്‍ ട്രെയിനിടിച്ച് എട്ട് പോത്തുകള്‍ ചത്തു. എട്ടു പോത്തുകള്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 3.50ന് ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനു സമീപം മോര്‍ക്കുളങ്ങര റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു സംഭവം. പുലര്‍ച്ചെ ഫാമില്‍ നിന്നും കൂട്  തകര്‍ത്ത് രക്ഷപെട്ട പോത്തുകളെ അമൃത എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു

അപകടത്തെ തുടര്‍ന്ന് ഒന്നര മണിക്കൂര്‍ ട്രെയിന്‍ പിടിച്ചിട്ടു. ലോക്കോ പൈലറ്റുമാര്‍ ഇറങ്ങി നോക്കിയപ്പോഴാണ് അപകടത്തിന്റെ ഗൗരവം മനസിലായത്. ചങ്ങനാശ്ശേരിയില്‍ നിന്നു പോലീസും ഫയര്‍ഫോഴ്സും കോട്ടയത്തു നിന്ന റെയില്‍വേ പൊലീസും എത്തി. ഒന്നര മണിക്കൂര്‍ പരിശ്രമത്തെ തുടര്‍ന്നാണ് റെയില്‍പാതയിലും എന്‍ജിനും ബോഗിക്കുമിടയില്‍ വീണ മാംസാവശിഷ്ടങ്ങള്‍ മാറ്റിയത്. 5.20നാണ് ട്രെയിന്‍ പുറപ്പെട്ടത്. 

വാഴപ്പള്ളി കല്ലുകളം പാപ്പച്ചന്റെ ഉടമസ്ഥതയിലുള്ള പോത്തുകളാണ് രാത്രിയില്‍ കെട്ട് പൊട്ടിച്ചത്. ചങ്ങനാശേരി പോലീസ് വീട്ടിലെത്തി പറഞ്ഞപ്പോഴാണ് ഉടമ വിവരമറിയുന്നത്. ഇരുമ്പ് കൊണ്ടുള്ള കൂട് തകര്‍ത്താണ് പുറത്തിറങ്ങിത്. ബൈപ്പാസിലൂടെ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ച് മോര്‍ക്കുളക്കര റെയില്‍വേ ലെവല്‍ ക്രോസ് കടന്ന് പാളത്തിലൂടെ മുന്നോട്ടു നീങ്ങിയ പോത്തില്‍ കൂട്ടത്തെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. റെയില്‍വേ പോലീസ് കേസെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.