തിരുവനന്തപുരം: കാണാതായവരെ സംബന്ധിച്ച കേസുകളില്‍ അന്വേഷണം വേഗത്തിലാക്കാനും കണ്ടെത്താനുമായി രൂപവത്കരിച്ച രണ്ടു പ്രത്യേക അന്വേഷണ സംഘങ്ങളില്‍ രണ്ടാമത്തേതിന്റെ ചുമതല കെഎപി മൂന്നാം ബറ്റാലിയന് കമാന്‍ഡന്റ് കിരണ്‍ നാരായണിന് നല്കി ഡിജിപി ഉത്തരവായി.
നേരത്തെ ഈ ചുമതല ഉണ്ടായിരുന്ന സതീഷ് ബിനോ ഡെപ്യൂട്ടേഷനില്‍ പോയതിനെ തുടര്‍ന്നാണിത്. ആദ്യത്തെ അന്വേഷണസംഘത്തിന്റെ ചുമതലയില്‍ കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ് തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: