ആലപ്പുഴ: വടക്കന്‍ കേരളത്തിലെ ഉയര്‍ന്ന അന്തരീക്ഷ താപനില ശരാശരിയില്‍ നിന്നും നാലു മുതല്‍ 10 ഡിഗ്രി വരെ ഉയരുവാന് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുള്ളതിനാല് പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്ക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കൈയ്യില്‍ കരുതുക. രോഗങ്ങള്‍ ഉള്ളവര്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ എങ്കിലും സൂര്യപ്രകാശം എല്ക്കുന്നത് ഒഴിവാക്കുക.പരമാവധി ശുദ്ധജലം കുടിക്കുക. അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: