കൊച്ചി: ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ പഞ്ചാബ് നടത്തിയ കാഴ്ചപരിമിതരുടെ അന്തര്‍ സംസ്ഥാന ട്രയാംഗുലര് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് കിരീടം. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കേരളം ഝാര്‍ഖണ്ഡിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഝാര്‍ഖണ്ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 17 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. കേരളത്തിന്റെ എ. അജേഷ് പുറത്താകാതെ 72 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മുഹമ്മദ് ഫര്ഹാന് 67 റണ്‍സ് നേടി.
രാവിലെ നടന്ന അവസാന ലീഗ് മത്സരത്തില്‍ കേരളം പഞ്ചാബിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി.
ബ്ലൈന്‍ഡ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കേരളം ഒരു പ്രമുഖ ടൂര്‍ണമെന്റില്‍ കിരീടം നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: