ഹിമാലയന്‍ ഡ്രൈവ്: അജ്ഗര്‍ അലി-മുസ്തഫ സഖ്യത്തിന് കിരീടം

Friday 2 March 2018 10:00 am IST
"undefined"

ഡാര്‍ജിലിങ്: ജെ.കെ ടയര്‍ ഹിമാലയന്‍ ഡ്രൈവിന്റെ ആറാം പതിപ്പില്‍ അജ്ഗര്‍ അലി-മുഹമ്മദ് മുസ്തഫ സഖ്യം കിരീടം നിലനിര്‍ത്തി. കൊല്‍ക്കത്തയില്‍ നിന്നുള്ള സുബീര്‍ റോയ്-നീരവ് മെഹ്ത സഖ്യത്തെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. വിജയികള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. അഞ്ചു ദിവസമായി നടന്ന നേപ്പാള്‍, ഭൂട്ടാന്‍, നോര്‍ത്ത് ബംഗാള്‍ എന്നിവിടങ്ങളിലെ 1615 കി.മീ ദൈര്‍ഘ്യമുള്ള ഡ്രൈവില്‍ 24 ടീമുകള്‍ പങ്കെടുത്തു. ഓപ്പണ്‍ കാറ്റഗറിയില്‍ ഗഗന്‍ സേതി-ധീരജ് അറോറ എന്നിവരടങ്ങിയ ആജ്തക് ടീം ചാമ്പ്യന്‍മാരായി. ഗോവിന്ദ് ഡാല്‍മിയ-ആനന്ദ് അഗര്‍വാല സഖ്യത്തിനാണ് രണ്ടാം സ്ഥാനം. എസ്.യു.വി കാറ്റഗറിയില്‍ അമിത് ധനോട്ടിയ-അനുരാഗ് അഗര്‍വാല സഖ്യവും എബോവ് 1300 സി.സി കാറ്റഗറിയില്‍ പ്രണായ് റായ്-നാന്‍കി ഖാര്‍കി സഖ്യവും അണ്ടര്‍ 1300 സി.സി കാറ്റഗറിയില്‍ ബിമല്‍ കുമാര്‍-രാജേന്ദ്ര ഗൈരെ സഖ്യവും കിരീടം നേടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.