തിരുവഞ്ചൂരിന് അഭിവാദ്യം അ‍ര്‍പ്പിച്ച് കണ്ണൂരില്‍ പോസ്റ്റര്‍

Monday 5 November 2012 12:38 pm IST

കണ്ണൂര്‍: വളപട്ടണം സംഭവവുമായി ബന്ധപ്പെട്ട്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് കണ്ണൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അനീതിക്കെതിരെ പോരാടി കോണ്‍ഗ്രസിന്റെ മാനം കാത്ത ആഭ്യന്തരവകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കണ്ണൂരിന്റെ അഭിവാദ്യങ്ങള്‍ എന്നാണ് കോണ്‍ഗ്രസ്‌ പ്രതികരണവേദിയുടെ പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകളിലെ വാചകം. ആഭ്യന്തരമന്ത്രിക്കെതിരായി കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ യൂത്ത്‌കോണ്‍ഗ്രസിന്റെ പേരില്‍ നേരത്തെ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആഭ്യന്തരം എന്ന ഉമ്മാക്കി കാട്ടി സുധാകരനെതിരെ വന്നാല്‍ കണ്ണൂരിന്റെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റേതായി പതിച്ച പോസ്റ്ററിലെ വാചകം. വളപട്ടണം പോലീസ് സ്റ്റേഷനിലുണ്ടായ സംഭവങ്ങളുടെ പേരില്‍ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിലെ പ്രതിഷേധത്തിലായിരുന്നു പോസ്റ്ററുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.