ഗ്രീസ്മാന്‍ തിളങ്ങി; അത്‌ലറ്റിക്കോ മാഡ്രിഡിന് തകര്‍പ്പന്‍ ജയം

Friday 2 March 2018 10:00 am IST
"undefined"

മാഡ്രിഡ്: സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രീസ്മാന്‍ നേടിയ നാലു ഗോളുകളുടെ മികവില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് ഉശിരന്‍ വിജയം. ലാലിഗയില്‍ അവര്‍ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് ലീഗന്‍സിനെ തോല്‍പ്പിച്ചു. നാലു ദിനത്തിനുള്ളില്‍ ഗ്രീസ്മാന്റെ രണ്ടാം ഹാട്രിക്കാണിത്.

ഗ്രീസ്മാന്‍ ഇരുപകുതികളിലുമായി രണ്ട് ഗോള്‍ വീതം നേടി.26, 35, 56, 67 മിനിറ്റുകളിലാണ് ഗ്രീസ്മാന്‍ ലക്ഷ്യം കണ്ടത്. ഇതോടെ ഗ്രീസ്മാന്‍ അത്‌ലറ്റിക്കോ മാഡ്രിഡിനായി നൂറിലധികം ഗോള്‍ നേടുന്ന താരമായി. 

ഈ വിജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡും പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബാഴ്‌സലോണയും തമ്മിലുള്ള അകലം നാലു പോയിന്റായി കുറഞ്ഞു. ബാഴ്‌സലോണ 25 മത്സരങ്ങളില്‍ 65 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് . അത്‌ലറ്റിക്കോ മാഡ്രിഡ് 26 മത്സരങ്ങളില്‍ 61 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

അടുത്ത മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഞായറാഴ്ച ബാഴ്‌സലോണയെ അവരുടെ തട്ടകത്തില്‍ നേരിടും.

അതലറ്റിക്കോ ക്ലബ്ബ് ബില്‍ബാവോയെ സമനിലയില്‍ പിടിച്ചു നിര്‍ത്തിയ വലന്‍സിയ പോയിന്റു നിലയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ്.

മറ്റൊരു മത്സരത്തില്‍ സെവിയ എതിരില്ലാത്ത ഒരു ഗോളിന് മലാഗയെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ സെവിയ പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്തെത്തി. വിയ്യാറയലിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഐബാര്‍ പരാജയപ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.