ഗോകുലം ഇന്ന് ഐസ്വാളിനെതിരെ

Friday 2 March 2018 2:39 am IST

ഐസ്വാള്‍: നിലവിലെ ചാമ്പ്യന്മാരായ ഐസ്വാള്‍ എഫ് സി ഐ ലീഗിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഇന്ന് ഗോകുലം കേരള എഫ് സി യെ നേരിടും. ഇന്ന് ജയിച്ചാലും ഐസ്വാളിന് കിരീടം നിലനിര്‍ത്താനാകില്ല. 17 മത്സരങ്ങളില്‍ 21 പോയിന്റുള്ള അവര്‍ ആറാം സ്ഥാനത്താണ്.

തുടക്കത്തില്‍ തകര്‍ന്നുപോയ ഗോകുലം കേരള എഫ് സി അവസാന മത്സരങ്ങളില്‍ മികവു കാട്ടി വരുകയാണ്.  മൂന്ന് മത്സരങ്ങളില്‍ അവര്‍ മിനര്‍വ പഞ്ചാബ്, ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ ടീമുകളെ അട്ടിമറിച്ചു.  പതിനാറു മത്സരങ്ങളില്‍ 20 പോയിന്റുള്ള ഗോകുലം ഏഴാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ ഗോകുലത്തിന് ഐസ്വാളിനെ പിന്തള്ളി ആറാം സ്ഥാനത്തെത്താനാകും.  ആറാം സ്്ഥാനം നേടിയാല്‍ ഗോകുലത്തിന് സൂപ്പര്‍ കപ്പില്‍ നേരിട്ട് പ്രവേശനം ലഭിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.