ഇറ്റാലിയന്‍ കപ്പ്; യുവന്റസ് ഫൈനലില്‍

Friday 2 March 2018 2:39 am IST

ടൂറിന്‍: നിലവിലുള്ള ചാമ്പ്യന്മാരായ യുവന്റസ് ഇറ്റാലിയന്‍ കപ്പിന്റെ ഫൈനലില്‍ കടന്നു. രണ്ടാം പാദ സെമിയില്‍ അറ്റ്‌ലാന്‍ഡയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് യുവന്റസ് തുടര്‍ച്ചയായ നാലാം തവണ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.ആദ്യ പാദസെമിയിലും യുവന്റസ് മടക്കമില്ലാത്ത ഒരു ഗോളിന് അറ്റ്‌ലാന്‍ഡയെ തോല്‍പ്പിച്ചിരുന്നു.

ഏഴുപത്തയഞ്ചാം മിനിറ്റല്‍ പെനാല്‍റ്റി ഗോളാക്കി മിറാലേം പാനിക്കാണ് യുവന്റസിന് രണ്ടാം പാദത്തില്‍ വിജയം സമ്മാനിച്ചത്. ആദ്യ പാദ സെമിയില്‍ ഗോണ്‍സാലോ ഹിഗുയിനാണ് ഗോള്‍ സ്‌കോര്‍ ചെയ്ത്.

മൂന്ന് തവണ ഇറ്റാലിയന്‍ കപ്പ് കരസ്ഥമാക്കിയ യുവന്റസ് ഫൈനലില്‍ പരമ്പരാഗത വൈരികളായ എ സി മിലാനെ നേരിടും. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക്് ലാസിയോയെ തകര്‍ത്താണ് എ സി മിലാന്‍ ഫൈനലിലെത്തിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ്  ഷൂട്ടൗട്ടില്‍ വിജയികളെ നിശ്ചയിച്ചത്. എ സി മിലാന്‍ അഞ്ചുതവണ ഇറ്റാലിയന്‍ കപ്പ് നേടിയിട്ടുണ്ട്. 2003ലാണ് അവസാനമായി അവര്‍ കപ്പ് നേടിയത്. 2016 ല്‍ ഫൈനലിലെത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.