ന്യൂദല്‍ഹി: പരിക്കേറ്റ ഓഫ് സ്പിന്നര്‍ ആര്. അശ്വിന് ദേവ്ധര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കില്ല. അശ്വിന് പകരം ജാര്‍ഖണ്ഡ് സ്പിന്നര്‍ ഷഹ്ബാസ് നദീമിയെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയതായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് അറിയിച്ചു.
നേരത്തെ അശ്വിനെ ഇന്ത്യ എ ടീമിന്റെ ക്യാപറ്റനായി പ്രഖ്യാപിച്ചിരുന്നു. അശ്വിന് പകരം അങ്കിത് ബാവ്നെ എ ടീമിനെ നയിക്കും. ധര്‍മശാലയില്‍ ഈ മാസം നാലു മുതല്‍ എട്ടുവരെയാണ് ടൂര്‍ണമെന്റ്. ഇന്ത്യ എ, ഇന്ത്യ ബി , കര്‍ണാടക ടീമുകളാണ് മത്സരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: