ന്യൂദല്‍ഹി: കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഹര്‍പ്രീത് സിങ് ഗ്രീക്കോ റോമന്‍ 82 കിഗ്രാം വിഭാഗത്തില്‍ വെങ്കലം കരസ്ഥമാക്കി.
നര്ബെക്ക് ഖഷിംബെക്കോവിനെ 11-3 ന് പരാജയപ്പെടുത്തിയാണ് ഹര്‍പ്രീത് വെങ്കലം നേടിയത്്. ഇന്ത്യയുടെ രണ്ടാം മെഡലാണിത്.
നേരത്തെ രാജേന്ദര്‍ കുമാര്‍ ഗ്രീക്കോ റോമന്‍ 55 കിഗ്രാം വിഭാഗത്തില്‍ വെങ്കലം നേടി. ഉസ്ബക്കിസ്ഥാന്റെ ജാവോഖിറിനെ തോല്‍പ്പിച്ചാണ് രാജേന്ദര്‍ കുമാര്‍ വെങ്കലം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: