ഡൊമിനിക് തീം ക്വാര്‍ട്ടറില്‍

Friday 2 March 2018 2:30 am IST

മെക്‌സിക്കോ: മൂന്നാം സീഡായ ഡൊമിനിക് തീം മെക്‌സിക്കന്‍ ഓപ്പണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഓസ്ട്രിയന്‍ താരമായ ഡൊമിനിക് തീം പ്രീ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കാനഡയുടെ ഡെനിസ് ഷാപോലോവിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-2, 6-3.

മുന്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയാണ് ക്വാര്‍ട്ടറില്‍ തീമിന്റെ എതിരാളി. ആറാം സീഡായ ഡെല്‍ പോട്രൊ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് സ്‌പെയിനിന്റെ ഡേവിഡ് ഫെററെ പരാജയപ്പെടുത്തി. സ്‌കോര്‍ 6-4, 4-6, 6-3.

രണ്ടാം സീഡായ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സരേവ നേരിട്ടുള്ള സെറ്റുകള്‍ക്ക് നാട്ടുകാരനായ പീറ്ററെ തോല്‍പ്പിച്ചു. സ്‌കോര്‍ 7-6 (8-6), 6-3.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.