ലീഗ് ഹര്‍ത്താലില്‍ അക്രമം വീഴ്ച വരുത്തിയ പോലീസുകാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍

Friday 2 March 2018 2:42 am IST
"undefined"

കല്ലടിക്കോട് (പാലക്കാട്): കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നടന്ന ഹര്‍ത്താലിന്റ മറവില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമം തടയാന്‍ ശ്രമിക്കാത്ത ആറ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കല്ലടിക്കോട് പോലീസ് സ്റ്റേഷനിലെ എസ്‌ഐ അടക്കം ആറു പേരെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. 

എസ്‌ഐ സുരേന്ദ്രന്‍, എഎസ്‌ഐ രാമദാസ്, സീനിയര്‍  സിപിഒ അബ്ദുള്‍ നാസര്‍, സിപിഒമാരായ ഉല്ലാസ് കുമാര്‍, ഹര്‍ഷാദ്, സനല്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

അക്രമം അടിച്ചമര്‍ത്തുന്നതില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ലീഗ് ഹര്‍ത്താലിനിടെ കല്ലടിക്കോട്, കരിമ്പ പ്രദേശങ്ങളില്‍ വ്യാപക അക്രമം നടന്നിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ  കൈയേറ്റ ശ്രമവും നടന്നു. ഒരു ന്യൂസ് ചാനല്‍ വാഹനത്തിന്റെ ചില്ലെറിഞ്ഞു തകര്‍ത്തു. 

ലീഗുകാര്‍ അഴിഞ്ഞാടുമ്പോഴും പോലീസ് നോക്കുകുത്തികളായി നിന്നു. ഇതിനെതിരെ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് അമര്‍ഷം ഉണ്ടായി. നാലു ലീഗ് അംഗങ്ങളെ സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ലീഗ് നേതാക്കള്‍ ഇടപെട്ടു ഇറക്കികൊണ്ടുപോയതു വലിയ വാര്‍ത്തയായിരുന്നു. ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ ചര്‍ച്ചയായത് പോലീസിന് തന്നെ ചീത്ത പേരുണ്ടാക്കി. തുടര്‍ന്നാണ് ജില്ല പോലീസ് മേധാവി ഇവര്‍ക്കെതിരെ നടപടിയെടുത്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.