ആറ്റുകാല്‍ പൊങ്കാല സര്‍ക്കാരിന് ഹിന്ദു വിരുദ്ധ നിലപാട്: ഒ. രാജഗോപാല്‍

Friday 2 March 2018 2:45 am IST
"undefined"

ചെങ്ങന്നൂര്‍: തിരുവനന്തപുരം യൂണിവേഴ്സിറ്റി  കോളേജ് വളപ്പില്‍ ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കാത്ത അധികൃതരുടെ നടപടി ഇടത് സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നയങ്ങളുടെ ഉദാഹരണമാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. 

ഇത് പ്രതിഷേധാര്‍ഹമാണ്. വര്‍ഷങ്ങളായി ഭക്തര്‍ക്ക് ലഭിച്ചിരുന്ന സൗകര്യമാണ് എസ്എഫ്‌ഐയുടെ സമ്മര്‍ദത്തിന്റെ ഫലമായി കോളേജ് പ്രിന്‍സിപ്പല്‍ ഇല്ലാതാക്കിയത്. ബോംബും മാരകായുധങ്ങളും സംഭരിക്കുന്ന കാര്യത്തില്‍ കുപ്രസിദ്ധമായ കോളേജാണ് യൂണിവേഴ്‌സിറ്റി കോളേജ്. സരസ്വതി ക്ഷേത്രത്തില്‍ ആയുധം  ശേഖരിക്കാം, പൊങ്കാല കലങ്ങള്‍ പാടില്ലെന്നാണ് എസ്എഫ്‌ഐ നിലപാട്. ഇത് പ്രതിഷേധാര്‍ഹമാണ്. ഭക്തജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.