ചെങ്ങന്നൂര്‍: അട്ടപ്പാടിയിലെ വനവാസി ഊരുകളില്‍ ഇന്ന് 2500 ചാക്ക് അരി നല്‍കുമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു. മധുവിന്റെ വീട്ടില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. എല്ലാ ജില്ലകളില്‍ നിന്നും യുവമോര്‍ച്ച ശേഖരിച്ച അരിയാണ് വിതരണം ചെയ്യുക. വനവാസികളോട് അനീതി കാട്ടുന്ന മന്ത്രിമാരായ എ.കെ. ബാലനും, പി. തിലോത്തമനും എതിരായി യുവമോര്‍ച്ച പ്രതിഷേധം ശക്തമാക്കും. ഇവര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കരിങ്കൊടി കാണിക്കുമെന്നും പ്രകാശ് ബാബു ആലപ്പുഴയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: