രാജമലയില്‍ 30 വരയാടുകള്‍ പിറന്നു

Friday 2 March 2018 2:48 am IST

മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനത്തില്‍ ഇത്തവണ ഇതുവരെ മുപ്പതിലധികം വരയാടിന്‍ കുഞ്ഞുങ്ങള്‍ പിറന്നു. വരയാടുകളുടെ പ്രസവ കാലമായതിനാല്‍ മാര്‍ച്ച് 31 വരെ ഉദ്യാനം അടച്ചിട്ടിരിക്കുകയാണ്. ഫെബ്രുവരി മുതല്‍ മാര്‍ച്ച് അവസാനം വരെയാണ് വരയാടുകളുടെ പ്രസവ സമയം. 

കഴിഞ്ഞ വര്‍ഷം ഇരവികുളത്ത് 94 കുഞ്ഞുങ്ങളാണ് പിറന്നത്. ഇത്തവണ ജനിച്ചവയില്‍ 25 എണ്ണത്തിനെ വരെ വനപാലകര്‍ നേരിട്ടു കണ്ടു. ഒരു പ്രസവത്തില്‍ സാധാരണ ഒരു കുഞ്ഞു മാത്രമേ പിറക്കാറുള്ളൂ. 840 നും 860 നും ഇടയ്ക്കാണ് ഇരവികുളത്തെ വരയാടുകളുടെ എണ്ണം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരയാടുകളുള്ളതും രാജമലയിലാണ്. പ്രജനനകാലം കഴിഞ്ഞ് മെയ് ആദ്യ വാരത്തോടെ വരയാടുകളുടെ കണക്കെടുപ്പ് ആരംഭിക്കാനാണ് നീക്കം. ഇതിനു ശേഷം മാത്രമേ കൃത്യമായ കണക്ക് ലഭിക്കുകയുള്ളൂ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.